ഓടുന്ന ബൈക്കില്‍ പരസ്പരം ചുംബിച്ചും കെട്ടിപ്പിടിച്ചും യുവതികളുടെ അഭ്യാസപ്രകടനം

ന്യൂഡൽഹി: ഓടുന്ന ബൈക്കിൽ പരസ്പരം ചുംബിച്ചും കെട്ടിപ്പിടിച്ചും യുവതികളുടെ അഭ്യാസപ്രകടനം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മറ്റൊരു വാഹനത്തിലിരുന്നാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. സംഭവം നടന്ന യഥാർഥ സ്ഥലം വ്യക്തമല്ലെങ്കിലും വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത് ജാർഖണ്ഡില്‍ നിന്നുള്ള ഇൻസ്റ്റാഗ്രാം പേജിലൂടെയാണ്.
ഹൈല്‍മറ്റു പോലും ധരിക്കാതെയാണ് യുവതികൾ ബൈക്കിൽ അഭ്യാസപ്രകടനം കാണിക്കുന്നത്. പെട്രോള്‍ ടാങ്കിന്റെ മുകളില്‍ ഇരിക്കുന്ന യുവതി ബൈക്കോടിക്കുന്ന യുവതിയെ ചുംബിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മറ്റൊരു വാഹനത്തില്‍ ഇരുന്നാണ് വിഡിയോ പകര്‍ത്തിയിരിക്കുന്നത്.
ബൈക്കിന്റെ ഹാൻഡിൽ പോലും ഇവർ നിയന്ത്രിക്കുന്നില്ലെന്ന് വീഡിയോയിൽ നിന്നു വ്യക്തമാണ്. പരസ്പരം ചുംബിച്ച ശേഷം ഇരുവും കെട്ടിപ്പിടിക്കുന്നതും ദൃശ്യങ്ങളിൽ കാണാവുന്നതാണ്. തമിഴ്നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത ബൈക്കാണിതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.