ശ്രീകണ്ഠാപുരത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക്




കണ്ണൂർ :ശ്രീകണ്ഠാപുരത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക്. പന്നിയാൽ സ്വദേശി ലില്ലിക്കുട്ടിക്കാണ് പരിക്കേറ്റത്. ഇവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ ആടിനെ തീറ്റാൻ പോയ സമയത്താണ് കാട്ടു പന്നി ആക്രമിച്ചത്.