പൊള്ളാച്ചിയിൽ നടന്ന കൊലപാതകക്കേസിലെ പ്രതികളായ ദമ്പതികൾ കണ്ണൂരിൽ പിടിയിൽ; ഭാര്യ മലയാളി

പൊള്ളാച്ചിയിൽ നടന്ന കൊലപാതകക്കേസിലെ പ്രതികളായ ദമ്പതികൾ കണ്ണൂരിൽ പിടിയിൽ; ഭാര്യ മലയാളി

 

കണ്ണൂർ: തമിഴനാട് പൊള്ളാച്ചി മഹാലിംഗപുരം പോലിസ് സ്റ്റേഷൻ പരിധിയിലെ കൊലപാതക കേസിലെ പ്രതികളായ ദമ്പതികളെ കണ്ണൂർ നഗരത്തിൽ വച്ച് ടൗൺ പോലീസ് പിടികൂടി. കോയമ്പത്തുർ സ്വദേശി സുജയ് (32) ഭാര്യ മലയാളിയായ രേഷ്മ (25) എന്നിവരെയാണ് ഇന്ന് പിടികൂടിയത്.

മെയ് രണ്ടിന്  സുജയിയുടെ തമിഴ്നാട് സ്വദേശിനിയായ കാമുകിയെ 2 പേരും ചേർന്ന് കൊലപ്പെടുത്തിയ ശേഷം ബൈക്കിൽ നാട് വിടുകയായിരുന്നു. കണ്ണൂർ ജില്ലയിൽ രാത്രിയൊടെ ദമ്പതികൾ പ്രവേശിച്ചുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് എ.സി.പി രത്നകുമാറിന്റെ നിർദശപ്രകാരം ടൗൺ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ ഗ്രീൻ പാർക്ക് റെസിഡെൻസിയിൽ വെച്ച്പുലർച്ചയേടെ ഇരുവരും പിടിയിലാവുകയിരുന്നു. പിന്നിട് ഇവരെയും തമിഴ്നാട് പോലീസിന് കൈമാറി.