ക്ഷേത്രത്തില്‍ കയറിയ ദളിത് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ആള്‍ക്കൂട്ട വിചാരണ; പ്രതികക്കെതിരെ നടപടി വേണം


 
ക്ഷേത്രത്തില്‍ കയറിയ ദളിത് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ആള്‍ക്കൂട്ട വിചാരണ; പ്രതികക്കെതിരെ നടപടി വേണം

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത ദളിത് വിദ്യാര്‍ത്ഥിനിക്കു നേരെ എളയാവൂരില്‍ ആള്‍ക്കൂട്ട വിചാരണയും അക്രമവും നടന്ന സംഭവത്തില്‍ പൊലിസ് കേസ് അട്ടിമറിക്കുകയാണെന്ന് കേരളസ്‌റ്റേറ്റ് പട്ടികജനസമാജം (കെ.പി.ജി. എസ്) ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്‌ളബില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഈക്കഴിഞ്ഞ വിഷുദിവസം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് എളയാവൂര്‍ കൂടത്ത് താഴെ ആരൂഡം ദേവിക്ഷേത്രത്തിനടുത്തുവെച്ചു പ്‌ളസ്ടൂ വിദ്യാര്‍ത്ഥിനിയും സഹോദരനും ആള്‍ക്കൂട്ട വിചാരണയ്ക്കും അക്രമത്തിനും ഇരയായത്.