കൊല്ലം ചടയമംഗലത്ത് നീന്തൽ പഠിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു
കൊല്ലം: ചടയമംഗലം പോരേടത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. പത്താം ക്ലാസ് വിദ്യാർഥി അഭിനവാണ് മരിച്ചത്. സുഹൃത്തുക്കളുമായി നീന്തൽ പഠിക്കുന്നതിനിടെയായിരുന്നു അപകടം. ഫയർഫോഴ്‌സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.