കടുത്ത കുടിവെളളക്ഷാമം; ജനങ്ങള്‍ക്ക് ആശ്വാസമായി എസ്.ഡി.പി.ഐയുടെ തടയണ നിര്‍മ്മാണവും കുടിവെളള വിതരണവും.

കടുത്ത കുടിവെളളക്ഷാമം; ജനങ്ങള്‍ക്ക് ആശ്വാസമായി എസ്.ഡി.പി.ഐയുടെ തടയണ നിര്‍മ്മാണവും കുടിവെളള വിതരണവും

വിളക്കോട്: വേനല്‍ കടുത്തതോടെ കുടിവെളളക്ഷാമം നേരിടുന്ന അയ്യപ്പന്‍കാവ് , വിളക്കോട് ,ചെങ്ങാടി വയല്‍, ചാക്കാട്  തുടങ്ങിയ പ്രദേശത്തെ ജനങ്ങളുടെ കുടിവെളള ക്ഷാമം പരിഹരിക്കാന്‍ എസ്.ഡി.പി.ഐയുടെ കുടിവെളള വിതരണവും , തടയണ നിര്‍മ്മാണവും. രണ്ട് മാസത്തോളമായി പ്രദേശത്തെ വീടുകളില്‍ കുടിവെളള വിതരണം തുടങ്ങീട്ട്. എസ്.ഡി.പി.ഐ അയ്യപ്പന്‍കാവ് ബ്രാഞ്ച് കമ്മിറ്റിയും ഒരു കൈത്താങ്ങ് വാട്സാപ്പ് കൂട്ടായ്മയും സംയുക്തമായാണ് കുടിവെളള വിതരണം നടത്തുന്നത്. വേനല്‍ കടുത്തതോടെ പുഴയിലേയും, കിണറുകളിലേയും ജലനിരപ്പ് താഴ്ന്നതോടെ ജലസ്രോദസ് ഉയര്‍ത്താന്‍ കാപ്പുംകടവ് പുഴയില്‍ തടയണ നിര്‍മ്മിച്ചു. കഴിഞ്ഞ മാസം അയ്യപ്പന്‍കാവ് പുഴയില്‍ എസ്.ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തടയണ നിര്‍മ്മിച്ചിരുന്നു. എസ്.ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എ.പി മുഹമ്മദ് , മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് 2-ാം വാര്‍ഡ് മെമ്പര്‍ ഷഫീന മുഹമ്മദ്, അയ്യപ്പന്‍കാവ് ബ്രാഞ്ച് പ്രസിഡന്‍റ് പി. നവാസ് , വിളക്കോട് ബ്രാഞ്ച് സെക്രട്ടറി പി. ഫൈസല്‍ , പി.കെ റയീസ്, സക്കരിയ കൂടലാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.