ജോലിക്ക് പോകാത്തതിനെ ചൊല്ലി വഴക്ക്; ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച ഭര്‍ത്താവ് അറസ്റ്റില്‍

ജോലിക്ക് പോകാത്തതിനെ ചൊല്ലി വഴക്ക്; ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച ഭര്‍ത്താവ് അറസ്റ്റില്‍



ആലപ്പുഴ: ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച ഭർത്താവ് അറസ്റ്റിൽ. അമ്പലപ്പുഴ സ്വദേശി പൊടിമോനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 25-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവശേഷം ഇയാൾ ഒളിവിലായിരുന്നു.

പൊടിമോന്‍ ജോലിക്കു പോകാത്തതിനെ ചൊല്ലി ഭാര്യയുമായി നിരന്തരം വഴക്കുണ്ടായിരുന്നു. ഇതിന്റെ വിരോധത്താല്‍ ആണ് ഭാര്യയുടെ മുഖത്ത് പൊടിമോന്‍ തിളച്ച എണ്ണ ഒഴിച്ചതെന്ന് പൊലീസ് പറഞ്ഞു. ഒളിവിലായിരുന്ന പ്രതിയെ കാപ്പില്‍ ഭാഗത്ത് നിന്നാണ് പിടികൂടിയത്.


പൊടിമോന്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഇന്‍സ്‌പെക്ടര്‍ എസ് ദ്വിജേഷിന്റെ നേതൃത്വത്തിൽ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അബൂബക്കര്‍ സിദ്ദിഖ്, ബിപിന്‍ ദാസ്, വിഷ്ണു, അനീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ അമ്പലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.