ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കണ്ണൂർ സ്വദേശിയായ പ്രവാസി മരിച്ചു
ഉമ്മുൽഖുവൈൻ: യുഎഇയില്‍ ആത്മഹത്യാശ്രമം നടത്തിയതിനെ തുടര്‍ന്ന ഗുരുതരമായി പരിക്കേറ്റ മലയാളി മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം. കണ്ണൂർ പിണറായി സ്വദേശി അനിതാലയം വടക്കേചാലിൽ തണ്ട്യൻ മടപ്പുരക്കൽ അനിൽകുമാർ (52) ആണ് ഉമ്മുൽഖുവൈനിൽ മരിച്ചത്. താമസസ്ഥലത്തു വെച്ചാണ് അനിൽകുമാർ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ - പരപ്രത്ത് മഞ്ജുഷ.