പ്രമുഖ വ്യവസായിയും നാഷണൽ പ്ലൈവുഡ്സ് ഉടമയും വളപട്ടണം ഗ്രാമ പഞ്ചായത്ത്‌ മുൻ മെംബറുമായ ടി.ബി.സി മഹമൂദ് ഹാജി അന്തരിച്ചു.


പ്രമുഖ വ്യവസായിയും നാഷണൽ പ്ലൈവുഡ്സ് ഉടമയും വളപട്ടണം ഗ്രാമ പഞ്ചായത്ത്‌ മുൻ മെംബറുമായ ടി.ബി.സി മഹമൂദ് ഹാജി അന്തരിച്ചു.

 വളപട്ടണം: പ്രമുഖ വ്യവസായിയും നാഷണൽ പ്ലൈവുഡ്സ് ഉടമയും വളപട്ടണം ഗ്രാമ പഞ്ചായത്ത്‌ മുൻ മെംബറുമായ മൂപ്പൻപാറ സുബൈദാസിൽ താമസിക്കുന്ന ടി.ബി.സി മഹമൂദ് ഹാജി (88) അന്തരിച്ചു. ഐ.എൻ.എൽ കണ്ണൂർ ജില്ലാ പ്രസിഡന്റ്, വളപട്ടണം ജുമാ മസ്ജിദ് മുതവല്ലി, വളപട്ടണം സുബുലുസ്സലാം മദ്രസ, താജുൽ ഉലൂം യത്തീംഖാന തുടങ്ങി നിരവധി സ്ഥാപനങ്ങളിലും സംഘടനകളിലും ഭാരവാഹിയായും വളപട്ടണം ടൗൺ സ്പോർട്സ് ക്ലബ് സ്ഥാപക പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ വേളാപുരത്ത് റുഖിയ. മക്കൾ: മസ്ഹർ (നബാർഡ്, ഡൽഹി), ഹനീഫ (നാഷണൽ പ്ലൈവുഡ്‌സ്, ചാൽ), ഫൈസൽ (എം.ഡി, ഓക്സി റൂഫ്, നാടുകാണി), സലീന, ഫൈറൂസ. മരുമക്കൾ: മുഹമ്മദ്‌ റാഫി (നാഷണൽ പ്ലൈവുഡ്‌സ്, ചാൽ), അൻസാരി (കവ്വായി ട്രൈഡേഴ്‌സ്, കോട്ടയം), നജ്മ, ഫായിസ, ഷെറിൻ.