
വംശി കൃഷ്ണ, ഭാര്യ സുനിത എന്നിവരാണ് ഡോക്ടർക്കെതിരെ പരാതി നൽകിയത്. ജോഗുലംബ ഗദ്വാൾ ജില്ലയില്‍ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനിടയിലാണ് ഇവരുടെ ഏഴ് വയസ്സുള്ള മകന് പരിക്കേറ്റത്. മറ്റ് കുട്ടികളുമായി കളിക്കുന്നതിനിടയിൽ വീണ് ഇടത് കണ്ണിനു താഴെയായി പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ മാതാപിതാക്കൾ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.
ഡോ. നാഗാർജുനയാണ് കുട്ടിയെ ചികിത്സിച്ചത്. മുറിവ് തുന്നിച്ചേർക്കുന്നതിനു പകരം ഫെവിക്വിക്ക് തേച്ച് ഒട്ടിക്കുകയായിരുന്നു. ഇതോടെ കുട്ടിക്ക് അസഹനീയമായ വേദന അനുഭവപ്പെട്ടു. ഇതോടെ മറ്റൊരു ഡോക്ടറെ കാണിച്ചപ്പോഴാണ് മുറിവിൽ ഫെവിക്വിക്ക് തേച്ച കാര്യം രക്ഷിതാക്കളും അറിയുന്നത്.
മാതാപിതാക്കൾ ആശുപത്രിയിലെത്തി ഡോക്ടറേയും സഹായികളേയും ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്. ചികിത്സിക്കുന്ന സമയത്ത് കറണ്ട് പോയതിനാൽ അബദ്ധത്തിൽ ഫെവിക്വിക്ക് തേച്ചതാണെന്നാണ് ഡോക്ടറുടെ വിശദീകരണം.
ഇതോടെ ഇരുട്ടത്ത് ചികിത്സ നടത്തുന്നതിന്റെ സാമാന്യ ബുദ്ധിയേയും ഇതോടെ മാതാപിതാക്കൾ ചോദ്യം ചെയ്യുന്നുണ്ട്. ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ലൈറ്റ് പോലും ആശുപത്രിയിൽ ഇല്ലേയെന്നും മാതാപിതാക്കൾ ചോദിക്കുന്നുണ്ട്.