പാറക്കണ്ടം യൂണിറ്റ് എസ്.വൈ.എസ്.സാന്ത്വനം സെല്ലും കോഴിക്കോട്മർക്കസ് ചാരിറ്റി വിഭാഗമായ ആർ.സി.എഫ്.ഐയുടെ സഹായത്തോടെ നിർമ്മിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നടന്നു

പാറക്കണ്ടം യൂണിറ്റ് എസ്.വൈ.എസ്.സാന്ത്വനം സെല്ലും കോഴിക്കോട്മർക്കസ് ചാരിറ്റി വിഭാഗമായ ആർ.സി.എഫ്.ഐയുടെ സഹായത്തോടെ നിർമ്മിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നടന്നു
പാറക്കണ്ടം യൂണിറ്റ് എസ്.വൈ.എസ്.സാന്ത്വനം സെല്ലും കോഴിക്കോട്മർക്കസ് ചാരിറ്റി വിഭാഗമായ ആർ.സി.എഫ്.ഐയുടെ സഹായത്തോടെ നിർമ്മിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം സണ്ണി ജോസഫ് എം.എൽ.എ. നിർവ്വഹിച്ചു .പ്രദേശത്തെ പരേതനായ അബ്ദുൾ സലാം മുസ്ല്യരുടെ കുടുംബം സൗജന്യമായി നൽകിയ സ്ഥലത്ത് മുപ്പതോളം കുടുംബങ്ങൾക്ക് ഉപകരിക്കുന്ന വിധത്തിൽ കിണറും വലിയ ടാങ്കും സ്ഥാപിച്ച്  വീടുകളിൽ പെപ്പ് ലൈൻ വഴി ശുദ്ധജലമെത്തിക്കുന്നതാണ് പദ്ധതി. പാറക്കണ്ടം മേഖലയിൽ SYS നടപ്പിലാക്കുന്ന മുന്നാമത്തെ ശുദ്ധജല വിതരണപദ്ധതിയാണിത്. 
ചടങ്ങിൽ മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡൻ്റ് മുഹമ്മദ് മുസ്ല്യാർ അധ്യക്ഷനായി. എസ്.വൈ.എസ്. ജില്ലാ പ്രസിഡൻ്റ് അബ്ദുൾ റഷീദ് സഖാഫി കൂത്തുപറമ്പ് സന്ദേശ പ്രഭാക്ഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സുധാകരൻ, പഞ്ചായത്ത് അംഗങ്ങളായ വി.വി.വിനോദ് കുമാർ, 
കെ.വി.റഷീദ്, മർക്കസ് ആർ.സി.എഫ്.ഐ. പ്രതിനിധി സയ്യിദ് മിസ്ഹബ് നൂറാനി, എന്നിവർ പ്രസംഗിച്ചു.