പേരാവൂർ മടപ്പുരച്ചാലിൽ മിനി ലോറി കടയിലേക്ക് പാഞ്ഞു കയറി അപകടം

പേരാവൂർ മടപ്പുരച്ചാലിൽ മിനി ലോറി കടയിലേക്ക് പാഞ്ഞു കയറി അപകടം

പേരാവൂർ : മടപ്പുരച്ചാലിൽ മിനി ലോറി കടയിലേക്ക് പാഞ്ഞു കയറി കട തകർന്നു. മടപ്പുരച്ചാലിലെ കുന്നത്ത് തോമസിന്റെ ഉടമസ്ഥതയിലുള്ള കെ.സി. ട്രേഡേഴ്സാണ് തകർന്നത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് അപകടം.വയനാട്ടിൽ ചെങ്കല്ല് ഇറക്കി വന്ന മിനിലോറിയാണ് നിയന്ത്രണം നഷ്ടപ്പെട്ട് കടയിലേക്ക് പാഞ്ഞുകയറിയത്. അപകടത്തിൽ ആർക്കും പരിക്കില്ല