പ്രവാസി മലയാളി ഓഫീസില്‍ കുഴഞ്ഞുവീണ് മരിച്ചു

പ്രവാസി മലയാളി ഓഫീസില്‍ കുഴഞ്ഞുവീണ് മരിച്ചു


മനാമ: പ്രവാസി മലയാളി ബഹറൈനില്‍ നിര്യാതനായി. തിരുവനന്തപുരം ചാക്ക സ്വദേശിയായ മുഹമ്മദ് സക്കീര്‍ (54) ആണ് മരിച്ചത്. കഴിഞ്ഞ 25 വര്‍ഷമായി ബഹ്റൈനില്‍ ജോലി ചെയ്യുന്ന അദ്ദേഹം ട്യൂബ്ലി ഈസി കൂള്‍ എയര്‍ കണ്ടീഷന്‍ എന്ന സ്ഥാപനത്തിന്റെ ഉടമയാണ്. തന്റെ സ്ഥാപനത്തിന്റെ ഓഫീസില്‍ കുഴഞ്ഞു വീഴുകയായിരുന്നു. 

ഭാര്യ - ഷിമി. മക്കള്‍ - ഹിഷാം (കാന‍ഡ), റയ്യാന്‍ (ഏഷ്യന്‍ സ്‍കൂള്‍). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ കെ.എം.സി.സി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. മുഹമ്മദ് സക്കീറിന്റെ നിര്യാണത്തില്‍ അനന്തപുരി അസോസിയേഷന്‍ അനുശോചിച്ചു.