കോഴിക്കോട് മൊബൈൽ ഫോൺ കത്തി വീടിന് തീപിടിച്ചുലിങ്ക്ബേസ് ഓൺലൈൻ മീഡിയയിൽ നിങ്ങളുടെ പരസ്യങ്ങൾ ഉൾപ്പെടുത്തുവാൻ ബന്ധപ്പെടുക (click here) - Linkbase@Developer
കോഴിക്കോട് മൊബൈൽ ഫോൺ കത്തി വീടിന് തീപിടിച്ചു


  • Share this:

കോഴിക്കോട്: മൊബൈല്‍ ഫോൺ കത്തി വീടിന് തീപിടിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്. കായക്കൊടിയിൽ ചങ്ങരംകുളം താഴെ കുറുങ്ങാട്ടിൽ രാജന്റെ വീടിന്റെ മുകൾ ഭാഗത്താണ് തീപിടിച്ചത്. മൊബൈൽ ഫോൺ ചാർജ് ചെയ്യാനിട്ട സ്വിച്ചിൽ നിന്നാണ് തീപിടിത്തം.

Also Read-തിരുവനന്തപുരത്ത് വീടിനുള്ളിൽ പഠിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു

തീപിടിത്തത്തിൽ വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വൈദ്യുതി ഉപകരണങ്ങൾ, വയറിങ്, അലമാര, വസ്ത്രങ്ങൾ, കട്ടിൽ, കിടക്ക, ജനൽ, ബാത്ത് റൂമിന്റെ വാതിൽ ഉൾപ്പെടെ മുഴുവൻ സാധനങ്ങളും കത്തിനശിച്ചു.