കോഴിക്കോട് വാഹനാപകടം; കെ മുരളീധരന്‍ എംപിയുടെ ഡ്രൈവറും മകനും മരിച്ചു

കോഴിക്കോട് വാഹനാപകടം; കെ മുരളീധരന്‍ എംപിയുടെ ഡ്രൈവറും മകനും മരിച്ചു

കോഴിക്കോട്: കോഴിക്കോട് വാഹനാപകടത്തിൽ രണ്ട് മരണം. വെസ്റ്റ് ഹിൽ സ്വദേശി അതുൽ (24) മകൻ അൻവിഖ് (ഒന്ന്) എന്നിവരാണ് മരിച്ചത്. അതുലിന്‍റെ ഭാര്യ മായയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ മുരളീധരൻ എംപിയുടെ ഡ്രൈവറാണ് മരിച്ച അതുൽ. കോരപ്പുഴ പാലത്തിന് സമീപം ഇവർ സഞ്ചരിച്ച ബൈക്കിൽ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്.