ഭക്തിയുടെ നിറവിൽ കൈരാതി കിരാത ക്ഷേത്രത്തിൽ ഉദയാസ്തമന പൂജ നടന്നു

ഭക്തിയുടെ നിറവിൽ കൈരാതി കിരാത ക്ഷേത്രത്തിൽ ഉദയാസ്തമന പൂജ നടന്നു


ഇരിട്ടി: ഭക്തിയുടെ നിറവിൽ മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ  ശനിയാഴ്ച ഉദയാസ്തമനപൂജ നടന്നു. പുലർച്ചെ 5 മണിമുതൽ ആണ്  ചടങ്ങുകൾ ആരംഭിച്ചത്. മലയോര മേഖലകളിൽ നിന്നടക്കം നിരവധി ഭക്തജനങ്ങളാണ് പൂജാ ചടങ്ങുകളിൽ പങ്കെടുക്കാനായി ക്ഷേത്രത്തിൽ എത്തിച്ചേർന്നത്.  ഉച്ചക്ക് പ്രസാദ ഊട്ട് , വൈകുന്നേരം നിറമാല, ഭഗവതിസേവ, വലിയ ചുറ്റുവിളക്ക് എന്നിവക്ക് പുറമെ  തിരുവാതിര,  പ്രൊഫ. കലാമണ്ഡലം ഈശ്വരനുണ്ണിയുടെ ചാക്യാർ കൂത്ത് എന്നിവയും നടന്നു.