തെരഞ്ഞെടുപ്പിനിടെ ബി.ജെ.പി., കോൺഗ്രസ് സംഘർഷം; മംഗളുരു മൂടുഷെഡ്ഡിൽ നിരോധനാജ്ഞ

- കർണാടക അസംബ്ലി തെരഞ്ഞെടുപ്പിനിടെ ബിജെപി, കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായ മംഗളുരു, മൂടുഷെഡ്ഡിൽ
നിരോധനാജ്ഞ പ്രഖ്യാപിച്ചു. മംഗളൂരു പോലീസ് കമ്മീഷണറുടെതാണ് ഉത്തരവ്. പ്രദേശത്തേക്ക് പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിരോധിച്ചു. ഒപ്പം മൂടുഷെഡ്ഡിൽ ചെക്ക് പോസ്റ്റും സ്ഥാപിച്ചിട്ടുണ്ട്.
Also read: Karnataka Exit Poll 2023 | കർണാടകയിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എക്സിറ്റ് പോൾ ഫലം
സംഘർഷത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. കോൺഗ്രസ് സ്ഥാനാർത്ഥി മിഥുൻ റായിയുടെ സന്ദർശനത്തിനിടെയാണ് ബിജെപി കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായത്. കല്ലേറിൽ പോലീസുകാർക്കും പരിക്കേറ്റു. സംഘർഷം വ്യാപിക്കാതിരിക്കാൻ പ്രദേശത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചു.