ഇരിട്ടി - തളിപ്പറമ്പ് സംസ്ഥാനപാതയിൽ കുയിലൂർ മയിൽകുന്നിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു

ഇരിട്ടി - തളിപ്പറമ്പ് സംസ്ഥാനപാതയിൽ കുയിലൂർ മയിൽകുന്നിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു

ഇരിട്ടി: ഇരിട്ടി - തളിപ്പറമ്പ് സംസ്ഥാനപാതയിൽ മയിൽക്കുന്നിൽ നിയന്ത്രണം വിട്ട കാർ   താഴ്ചയിലേക്ക് മറിഞ്ഞു. ബുധനാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു അപകടം.  കാറിനുള്ളിൽ നിന്നും പുറത്തിറങ്ങാനാവാതെ  കുടുങ്ങിക്കിടന്നവരെ ഇരിട്ടിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. കാറിലുണ്ടായിരുന്നവർക്കു നിസ്സാര പരിക്കേറ്റു.