അയ്യന്‍കുന്നില്‍ വീണ്ടും അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തി

അയ്യന്‍കുന്നില്‍ വീണ്ടും അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തി


ഇരിട്ടി: അയ്യന്‍കുന്നില്‍ വീണ്ടും അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തി.വാണിയപ്പാറ തുടിമരം സ്വദേശി ബൈജു ഞാവരക്കാലയുടെ വീട്ടിലാണ് ഞായറാഴ്ച മാവോയിസ്റ്റ് സംഘം എത്തിയത്.വീട്ടില്‍ നിന്നും ഭക്ഷ്യസാധനങ്ങള്‍ കൊണ്ടുപോയി. കഴിഞ്ഞ വെള്ളിയാഴ്ചയും വാണിയപ്പാറ കളിതട്ടുംപാറയിലെ മണ്ണൂരാംപറമ്പില്‍ ബിജുവിന്റെ വീട്ടില്‍ സി.പി മൊയ്തീന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു.ഇരിട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു