കനത്ത മഴയിൽ വീടിനു മുകളിൽ വീണ മരം ആറളം റെസ്ക്യു ടീം മുറിച്ചു മാറ്റി

കനത്ത മഴയിൽ വീടിനു മുകളിൽ വീണ മരം ആറളം റെസ്ക്യു ടീം മുറിച്ചു മാറ്റി

കാക്കയങ്ങാട് : ബുധനാഴ്ച്ച രാത്രി പെയ്ത കനത്ത മഴയിൽ വീടിനു മുകളിൽ വീണ മരം ആറളം റെസ്ക്യു ടീം മുറിച്ചു മാറ്റി. കാപ്പുങ്കടവ് പാലക്കീൽ യഹ്‌കൂബിന്റെ വീടിന്റെ മുകളിലാണ് മരം കടപുഴകി വീണത്.ഇന്ന് രാവിലെ  മജീദ് ആറളം, ഷക്കീർ പുഴക്കര എന്നിവരുടെ നേതൃത്വത്തിൽ ആറളംറെസ്ക്യു ടീം വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുകയായിരുന്നു.