ഏഴു മാസം മുമ്പ് കോവിഡ് ബാധിച്ച് മരിച്ച ടീച്ചര്‍ക്ക് മൂല്യനിർണയത്തിന് എത്താതിന് കാരണം കാണിക്കൽ നോട്ടീസ്



ലിങ്ക്ബേസ് ഓൺലൈൻ മീഡിയയിൽ നിങ്ങളുടെ പരസ്യങ്ങൾ ഉൾപ്പെടുത്തുവാൻ ബന്ധപ്പെടുക (click here) - Linkbase@Developerഏഴു മാസം മുമ്പ് കോവിഡ് ബാധിച്ച് മരിച്ച ടീച്ചര്‍ക്ക് മൂല്യനിർണയത്തിന് എത്താതിന് കാരണം കാണിക്കൽ നോട്ടീസ്


പ്രതീകാത്മകചിത്രം

  • തിരുവനന്തപുരം: കഴിഞ്ഞ വർഷം കോവിഡ് ബാധിതയായി മരിച്ച അധ്യാപികയ്ക്ക് ഇക്കഴിഞ്ഞ ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യ നിർണയത്തിൽ പങ്കെടുത്തില്ലെന്ന് ആരോപിച്ച് കാരണം കാണിക്കൽ നോട്ടീസ്. കാസർകോട് പരവനടുക്കം ഗവ.എച്ച്എസ്എസിലെ ഹിന്ദി അധ്യാപികയായിരുന്ന വി.വി.രഞ്ജിനി കുമാരിക്കാണ് മരിച്ച് 7 മാസം കഴിഞ്ഞു നടന്ന പരീക്ഷയുടെ പേരിൽ പൊതു വിദ്യാഭ്യാസ വകുപ്പിലെ ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം നോട്ടീസയച്ചത്.

കഴിഞ്ഞ ഓഗസ്റ്റിലാണ് രഞ്ജിനി ചികിത്സയ്ക്കിടെ മരണപ്പെട്ടത്. തസ്തിക നഷ്ടപ്പെട്ടതിന്റെ പേരിൽ മൂല്യ നിർണയം ആരംഭിക്കും മുൻപേ സർവീസിൽ നിന്ന് പിരിച്ചുവിട്ട ജൂനിയർ ഇംഗ്ലിഷ് അധ്യാപകരിൽ ഉൾപ്പെട്ടവർക്കും കാരണം കാണിക്കൽ നോട്ടിസ് അയച്ചിട്ടുണ്ട്. കഴിഞ്ഞ മാർച്ച് 31ന് ആണ് ഇവരെ പിരിച്ചുവിട്ടത്.

പ്ലസ് വണ്‍ പ്രവേശനം ആഗ്രഹിക്കുന്ന മുഴുവന്‍ പേര്‍ക്കും സീറ്റ് ഉറപ്പാക്കും; ഹയർ സെക്കൻഡറി പരീക്ഷാ ഫലം മെയ് 25ന്

പിന്നാലെ ഇവരെ മൂല്യനിർണയ ജോലികളിൽ നിന്ന് ഒഴിവാക്കി സർക്കുലർ ഇറക്കിയ പരീക്ഷാ വിഭാഗം തന്നെയാണ് അവരിലുൾ പ്പെട്ടവർക്കും ഇപ്പോൾ മുല്യ നിർണയത്തിൽ പങ്കെടുക്കാത്തതിന്റെ പേരിൽ നോട്ടിസ് അയച്ചിരിക്കു ന്നത്. മാർച്ചിൽ വിരമിച്ചവരും ഡെപ്യൂട്ടേഷനിൽ മറ്റു സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ഈ പട്ടികയിലുണ്ട്.

വിദ്യാഭ്യാസ വകുപ്പ് നടപടിയിൽ ഇത്തരം അബദ്ധങ്ങൾ ഏറെയാണെന്നും എത്ര നിരുത്തരവാദിത്തപരമായാണ് വിഷയം കൈകാര്യം ചെയ്യുന്നതെന്ന് ഇതു വ്യക്തമാക്കുന്നതായും പ്രതിപക്ഷ അധ്യാപക സംഘടനകളായ എച്ച്എസ്എ സിഎയും എഎച്ച് എസ്ടിഎയും ചൂണ്ടിക്കാട്ടി.

ആകെ 1371 അധ്യാപകർക്കാണ് കാരണം കാണിക്കൽ നോട്ടിസ് നൽകിയിരിക്കുന്നത്. 15 ദിവസത്തിനുള്ളിൽ ജോയിന്‍റ്  ഡയറക്ടർക്ക് തപാൽ മുഖേന വിശദീ കരണം നൽകണമെന്നാണ് നിർദേശം. ഇല്ലെങ്കിൽ വിശദീകരണം ഇല്ലെന്ന് കരുതി നടപടിയെടുക്കു മെന്നും നോട്ടിസിൽ വ്യക്തമാക്കുന്നു.

.