പേരാവൂർ കൊട്ടംചുരം മഖാം ഉറൂസ് വെള്ളിയാഴ്ച തുടങ്ങും



പേരാവൂർ കൊട്ടംചുരം മഖാം ഉറൂസ് വെള്ളിയാഴ്ച തുടങ്ങും

പേരാവൂർ: കൊട്ടംചുരം മഖാം ഉറൂസ് വെള്ളി മുതൽ ഞായർ വരെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് പേരാവൂർ മഹല്ല് പ്രസിഡന്റ് യു.വി.റഹീം പതാകയുയർത്തും.മഖാം സിയാറത്തിന് മഹല്ല് ഖത്തീബ് മൂസ മൗലവിയും വിവിധ ഉസ്താദുമാരും നേതൃത്വം നൽകും.രാത്രി ഏഴിന് ചെവിടിക്കുന്ന് ഖത്തീബ് അബ്ദുൾ അസീസ് ഫൈസി ഉറൂസ് ഉദ്ഘാടനം ചെയ്യും.തുടർന്ന് സയ്യിദ് മുഹമ്മദ് ഹാഫിസ് ജിഫ്രി റഹ്മാനി പള്ളിക്കലിന്റെ മതപ്രഭാഷണം.

ശനിയാഴ്ച രാത്രി യഹിയ ബാഖവി പുഴക്കരയുടെ മുഖ്യപ്രഭാഷണം.ഞായറാഴ്ച ഉച്ചക്ക് രണ്ടിന് സമസ്ത കേന്ദ്ര മുശാവറാംഗവും ജില്ലാ നാഇബ് ഖാസിയുമായ ഉമർ ഉസ്താദ് കൊയ്യോട് ദിഖർ ദുആക്ക് നേതൃത്വം നൽകും.നാലു മണിക്ക് അന്നദാനം.

പത്രസമ്മേളനത്തിൽ മഹല്ല് പ്രസിഡന്റ് യു.വി.റഹീം,സെക്രട്ടറി എ.കെ.ഇബ്രാഹിം,ട്രഷറർ പൂക്കോത്ത് അബൂബക്കർ ഹാജി,കെ.പി.അബ്ദുൾ റഷീദ്,അസ്ലം ഫൈസി ഇർഫാനി,പുതിയാണ്ടി അബ്ദുള്ള ഹാജി, എന്നിവർ സംബന്ധിച്ചു.