പതിനേഴുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം: അമ്മയും അമ്മൂമ്മയും സുഹൃത്തും പിടിയില്‍

പതിനേഴുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം: അമ്മയും അമ്മൂമ്മയും സുഹൃത്തും പിടിയില്‍


കുട്ടിയുടെ കൈ കമ്പിവടികൊണ്ട് അടിച്ചൊടിക്കുകയും കത്രിക കൊണ്ട് പരിക്കേല്‍പ്പിക്കുകയും ആയിരുന്നു

കൊച്ചി: കളമശ്ശേരിയില്‍ പതിനേഴുകാരനെ കമ്പി വടികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അമ്മയും അമ്മൂമ്മയും സുഹൃത്തും അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശികളായ അമ്മ രാജേശ്വരി, മുത്തശ്ശി വളര്‍മതി, രാജേശ്വരിയുടെ സുഹൃത്ത് വയനാട് സ്വദേശി സുനീഷ് എന്നിവരാണ് പിടിയിലായത്. മൂവരും ചേര്‍ന്ന് കുട്ടിയുടെ കൈ കമ്പിവടികൊണ്ട് അടിച്ചൊടിക്കുകയും കത്രിക കൊണ്ട് പരിക്കേല്‍പ്പിക്കുകയും ആയിരുന്നു.

ഈ മാസം 21 നാണ് സംഭവം. സനീഷ് ഇടയ്ക്കിടെ രാജേശ്വരിയുടെ വീട്ടില്‍ എത്താറുണ്ടായിരുന്നു. ഇത് കുട്ടി ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഇവരില്‍ നിന്ന് മര്‍ദ്ദനം ഏറ്റത്. തുടര്‍ന്ന് മൂവരും ചേര്‍ന്ന് കുട്ടിയെ ഉപദ്രവിക്കുകയും കമ്പി വടികൊണ്ട് അടിക്കുകയും ആയിരുന്നു. അടിയില്‍ കുട്ടിയുടെ രണ്ട് കൈയ്ക്കും പൊട്ടലേറ്റിട്ടുണ്ട്. വലതു കൈയ്ക്കാണ് സാരമായി പരുക്കേറ്റത്. കത്രിക കൊണ്ട് ശരീരത്ത് വരഞ്ഞ പാടുകളുണ്ട്.

സംഭവം അറിഞ്ഞ് ബന്ധുക്കള്‍ കുട്ടിയെ എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പോലീസിനെ വിവരം അറിയിക്കുകയും ആയിരുന്നു. ഉടന്‍ തന്നെ പോലീസ് സംഭവസ്ഥലത്ത് എത്തുകയും ഒളിവില്‍ പോയ സനീഷിനെ കണ്ടെത്തിയ ശേഷം മൂവരെയും അറസ്റ്റ് ചെയ്യുകയും ആയിരുന്നു.