ഇരിട്ടി സിറ്റി ലയണ്‍സ് ക്ലബ് ഡിയോണക്ക് ചികിത്സ സഹായം നല്‍കി
ഇരിട്ടി: മാനന്തവാടിയില്‍ വച്ച് ഉണ്ടായ വാഹന അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കുന്നോത്ത് സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി പാലത്തും കടവിലെ ചെന്നേലില്‍ ഡിയോണയുടെ ചികിത്സയ്ക്കായി ഇരിട്ടി സിറ്റി ലയണ്‍സ് ക്ലബ് കാല്‍ലക്ഷം രൂപയുടെ ധനസഹായം കൈമാറി.
ചികിത്സ സഹായ കമ്മിറ്റി ചെയര്‍മാന്‍ സണ്ണി ജോസഫ് എംഎല്‍എക്ക് ക്ലബ് പ്രസിഡന്റ് പി.കെ. ആന്റണി പുളിയംമാക്കേല്‍ തുക കൈമാറി. ലയണ്‍സ് ഡിസ്ട്രിക് കോ-ഓര്‍ഡിനേറ്റര്‍ കെ.സുരേഷ് ബാബു, അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറി ഡോ.ജി. ശിവരാമകൃഷ്ണന്‍, എന്‍.കെ. ബിജു, ടി.എസ്. സജുനന്‍, പ്രേമാനന്ദന്‍, പി.കെ. മനോജ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.