ഇരിട്ടി കീഴൂരിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരനും ബൈക്ക് യാത്രികനും പരിക്ക്
ഇരിട്ടി : ബൈക്കിടിച്ച് കാൽനടയാത്രികനായ യുവാവിനും ബൈക്ക് യാത്രികനും പരിക്ക്. കാല്നടയാത്രക്കാരനായ കീഴൂർ കൂളിച്ചെമ്പ്രയിലെ എം. പി. സൂരജ് (46), ബൈക്ക് യാത്രികനായ കോളിക്കടവിലെ പ്രണവ് (25) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ഞായറാഴ്ച രാത്രി കീഴൂർ ജുമാമസ്ജിദിന് സമീപമായിരുന്നു അപകടം. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന സൂരജിനെ ബൈക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു. സാരമായി പരിക്കേറ്റ ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സൂരജിനെ ചൊവ്വാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.