എസ്എസ്എല്‍സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും
തിരുവനന്തപുരം: എസ്എസ്‍എൽസി പരീക്ഷഫലം മെയ് 19ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നാളെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. നേരത്തെ 20ന് പ്രഖ്യാപിക്കുമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നത്.
ഹയർസെക്കൻഡറി പരീക്ഷാഫലം മേയ് 25നും പ്രഖ്യാപിക്കുമെന്നാണ് മന്ത്രി പറഞ്ഞത്.