ഇരിട്ടി നഗരവനം ശുചീകരിച്ചു

ഇരിട്ടി നഗരവനം ശുചീകരിച്ചു


ഇരിട്ടി: പരിസ്ഥിതി ദിന വാരാഘോഷത്തിന്റെ ഭാഗമായി ഇരിട്ടി വള്ള്യാട് സാമൂഹ്യ വനവൽക്കരണ വിഭാഗത്തന്റെ ഉടമസ്ഥതയിലുള്ള  നഗരവനം സഞ്ജീവനി ഔഷധത്തോട്ടം ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്, സാമൂഹ്യ വനവൽക്കരണ വിഭാഗം, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ  നേതൃത്വത്തിൽ ശുചീകരിച്ചു.
സോഷ്യൽ ഫോറസ്റ്റ് കൺസർവേറ്റീവ് ഓഫിസർ എം. രാജിവൻ ശുചീകരണ പ്രവർത്തികൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ഇ. പി. അനീഷ് കുമാർ അധ്യക്ഷനായി. ഫോറസ്റ്റ് റെയിഞ്ച് ഓഫിസർ സുരേഷ് മുഖ്യ ഭാഷണം നടത്തി.
സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ ബിനു, സുധീഷ്, പ്രസന്ന എന്നിവർ സംസാരിച്ചു.