Karnataka Election Results 2023:കർണാടകയിൽ കോൺഗ്രസിന് മുന്നേറ്റം; AICC
ആസ്ഥാനത്ത് ആഘോഷം തുടങ്ങന്യൂഡൽഹി: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. അവസാന ഫലങ്ങൾ വരുമ്പോൾ കോൺഗ്രസാണ് ലീഡ് ചെയ്യുന്നത്. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ആദ്യം തപാൽ വോട്ടുകളാണ് എണ്ണിയത്.
ആദ്യ ഫല സൂചനകൾ അനുകൂലമായതോടെ കോൺഗ്രസ് പ്രവർത്തകർ ആഘോഷം തുടങ്ങി. ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്തിനു മുന്നിലും പ്രവർത്തകർ എത്തി ആഘോഷങ്ങൾ തുടങ്ങി.
224 മണ്ഡലങ്ങളിലായി 2613 സ്ഥാനാര്‍ത്ഥികളാണ് ഫലം കാത്തിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്. 5.3 കോടി വോട്ടര്‍മാരാണ് കർണാടകത്തിന്‍റെ വിധിയെഴുതിയത്. 28 ലോകസഭാ സീറ്റുകൾ ഉള്ള കർണാടക ബിജെപിക്ക് കോൺഗ്രസിനും ഒരുപോലെ നിർണായകമാണ്.