ഇരിട്ടി അമല മൾട്ടി സ്‌പെഷ്യാലിറ്റി ആസ്പത്രിയിൽ വൺ കെയർ ഡയബറ്റിക്ക് സെന്റർ ഉദ്ഘാടനം 17ന്

ഇരിട്ടി അമല മൾട്ടി സ്‌പെഷ്യാലിറ്റി ആസ്പത്രിയിൽ വൺ കെയർ ഡയബറ്റിക്ക് സെന്റർ ഉദ്ഘാടനം 17ന്

ഇരിട്ടി: ഇരിട്ടി അമല മൾട്ടി സ്‌പെഷ്യാലിറ്റി ആസ്പത്രിയിൽ വൺ കെയർ ഡയബറ്റിക് സെന്റർ ഉദ്ഘാടനം 17ന് ഉച്ചക്ക് 12ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും. ചടങ്ങിൽ സണ്ണിജോസഫ് എം എൽ എ അധ്യക്ഷത വഹിക്കും. ആസ്പത്രിയുടെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടപ്പാക്കുന്ന വിവിധ നൂതന ആരോഗ്യ സംരക്ഷണ പദ്ധതികളുടെ ഭാഗമായാണ് ഡയബറ്റിക്ക് സെന്റർ തുടങ്ങുന്നത്. മലയോര മേഖലയിലെ ഡയബറ്റിക്ക് രോഗികൾക്ക് ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്താനും കഴിയുമെന്ന് ആശുപത്രി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.  ഇതിനോട് അനുബന്ധിച്ച് മേഖലയിലെ ഡയബറ്റിക്ക് രോഗികളെ രജിസ്റ്റർ ചെയ്യുകയും അവർക്ക് ആവശ്യമായ ബോധവത്ക്കരണവും ചികിത്സാ രീതികളും നിർദ്ദേശിക്കും. ജീവിത ശൈലി മൂലം ഭാവിയിൽ ഡയബറ്റിക്ക് ഉണ്ടാകാൻ  സാധ്യതയും പുതിയ സംവിധാനത്തിലൂടെ കണ്ടെത്താൻ കഴിയുമെന്ന് ആസ്പത്രി മാനേജിംങ്ങ് ഡയരക്ടർ മാത്യു കുന്നപ്പള്ളി പറഞ്ഞു. വിദ്ഗതരായ നാലു ഡോർമാരുടെ സഹായത്തോടെയാണ് വൺ കെയർ ഡയബറ്റിക്ക് സെന്റർ പ്രവർത്തിപ്പിക്കുക. ഡോ.വി.കെ. ബാബു, ഡോ.ആർ. ശ്രീരാഗ്, ഡോ. ജഗദീഷ്, ഡോ. ടോംജോസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.