കയറ്റി അയച്ചത് 21 ലക്ഷം രൂപയുടെ തക്കാളി; ലോറി കാണാതായി; പരാതി

കയറ്റി അയച്ചത് 21 ലക്ഷം രൂപയുടെ തക്കാളി; ലോറി കാണാതായി; പരാതി


ബം​ഗളൂരു: തക്കാളിയുമായി പോയ ലോറി കാണാതായതായി പരാതി. കോലാറിൽ നിന്നു രാജസ്ഥാനിലെ ജയ്പുരിലേക്കു 21 ലക്ഷം രൂപയുടെ തക്കാളിയുമായി പോയ ലോറിയാണ് കാണാതായത്. 

കോലാറിലെ മെഹ്ത ട്രാൻസ്പോർട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി. എസ്‌‌വിടി ട്രേഡേഴ്സ്, എജി ട്രേഡേഴ്സ് എന്നിവരുടെ തക്കാളിയാണ് ലോറിയിലുണ്ടായിരുന്നതെന്നു പൊലീസ് പറയുന്നു. വ്യാഴാഴ്ചയാണ് ലോറി പുറപ്പെട്ടത്. 

ലോറി ഡ്രൈവറെക്കുറിച്ചു ഒരു വിവരവുമില്ലെന്നു തക്കാളി കയറ്റി അയച്ചവർ നൽകിയ പരാതിയിൽ പറയുന്നു. കോലാർ പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.