കണ്ണൂർ ജില്ലയിൽ ക്വാറി പ്രവർത്തനം ജൂലൈ 30 വരെ നിരോധിച്ചു.
.-
കണ്ണൂർ ജില്ലയിൽ ക്വാറി പ്രവർത്തനം ജൂലൈ 30 വരെ നിരോധിച്ചു
കണ്ണുർ ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ അപകട സാധ്യത ഒഴിവാക്കുന്നതിലേക്കായി ജില്ലയിലെ എല്ലാ കരിങ്കൽ ക്വാറികളുടെയും ,ചെങ്കൽ ക്വാറികളുടേയും പ്രവർത്തനം ജൂലൈ 30 വരെ നിർത്തിവെക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു.
ക്രഷർ അടക്കമുള്ള എല്ലാ മൈനിംഗ് അനുബന്ധ പ്രവർത്തനങ്ങളും 30 വരെ ദുരന്ത നിവാരണ നിയമം 2005, വകുപ്പ് 26, 30, 34 പ്രകാരം താത്കാലികമായി നിരോധിച്ചതായി ജില്ലാ കളക്ടരുടെ ഉത്തരവിൽ വ്യക്തമാക്കി.