വിധവ പെൻഷൻ 5000 രൂപയായി വർധിപ്പിക്കണം

വിധവ പെൻഷൻ 5000 രൂപയായി വർധിപ്പിക്കണം
 മട്ടന്നൂർ :ഹ്യൂമൻ റൈറ്റ്സ് ഫെഡറേഷൻ        തെരുർ യൂണിറ്റ്
ചാലോട്. കേരളത്തിലെ ഏറ്റവും ദുരിതം അനുഭവിക്കുന്ന  ഒരു കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും വഹിച്ചുകൊണ്ട് ആ കുടുംബത്തെ മുന്നോട്ട് നയിക്കുന്ന വിധവകൾ ആയ വീട്ടമ്മമാർക്കും മറ്റുള്ളവർക്കും നിലവിൽ സർക്കാർ നൽകിക്കൊണ്ടിരിക്കുന്ന പെൻഷൻ തുക യാതൊരു കാരണവശാലും കുടുംബത്തിലെ ചെലവുകളും മരുന്നുകൾ വാങ്ങുന്നതുമായി നോക്കുമ്പോൾ തികയാതെ വരുന്ന ഈ സാഹചര്യത്തിൽ പെൻഷൻ തുക 5000 രൂപയായി വർദ്ധിപ്പിക്കണം എന്ന് ഹ്യൂമൻ റൈറ്റ്സ് ഫെഡറേഷൻ ചാലോട്തെരൂർ യൂണിറ്റ് രൂപീകരണ യോഗം ആവശ്യപ്പെട്ടു.
 സ്വാഗതം പ്രീത ഒ  
 അധ്യക്ഷൻ ശ്രീമതി മിനി ചിറ്റാരിപ്പറമ്പ്( പ്രസിഡന്റ് ഹ്യൂമൻ റൈറ്റ്സ് ഫെഡറേഷൻ വുമൺസ് വിങ്ങ് കണ്ണൂർ ജില്ലാ കമ്മിറ്റി)
ഉദ്ഘാടനം ശ്രീ പറമ്പൻ പ്രകാശൻ( വർക്കിംഗ് പ്രസിഡണ്ട് ഹ്യൂമൻ റൈറ്റ് ഫെഡറേഷൻ കേരള സ്റ്റേറ്റ് കമ്മിറ്റി)
 വിധവകൾക്കുള്ള നിയമസഹായ സന്ദേശം
 ശ്രീമതി ലത കല്യാശ്ശേരി(സെക്രട്ടറി. ഹ്യൂമൻ റൈറ്റ് ഫെഡറേഷൻ വുമൺസ് വിങ്ങ് ജില്ലാ കമ്മിറ്റി)
സെലീന,, എൻ സജിത,, എന്നിവർ പ്രസംഗിക്കുകയും നന്ദി സുമതി  അർപ്പിക്കുകയും ചെയ്തു
 തെരൂർ യൂണിറ്റ് ഭാരവാഹികൾ
പ്രസിഡന്റ് പ്രീത.ഒ,
വൈസ് പ്രസിഡണ്ട് സെലീന ടി പി,
സെക്രട്ടറി K ഉഷ,
 ജോയിന്റ് സെക്രട്ടറിമാർ
1 സജിത
2 രമ
ട്രഷറർ.. A രാധ
എന്നിവരെ തിരഞ്ഞെടുത്തു.