സംസ്ഥാനത്ത് 52 ദിവസം നീണ്ട ട്രോളിങ് നിരോധനം നാളെ അർദ്ധരാത്രിയോടെ അവസാനിക്കും. തിങ്കളാഴ്ച അർദ്ധരാത്രി മുതൽ മത്സ്യബന്ധന ബോട്ടുകൾ കടലിലേക്ക് പോകും. സംസ്ഥാനത്തെ ഏറ്റവും വലിയ ഫിഷിങ് ഹാർബറായ കൊല്ലം നീണ്ടകരയിലെ പാലത്തിന് കുറുകെ ഫിഷറീസ് വകുപ്പ് അധികൃതർ കെട്ടിയ ചങ്ങല തിങ്കളാഴ്ച അർദ്ധരാത്രിയോടെ അഴിച്ചുനീക്കും. വറുതിയുടെ നാളുകൾ അതിജീവിച്ച തീരദേശമേഖല പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്, ചാകരക്കോളിന് വേണ്ടി.