അടിക്കടിയുണ്ടാകുന്ന പേപ്പര്‍ വിലവര്‍ധനവിന് പരിഹാരം കാണണമെന്ന് കേരളാ പ്രിന്റേഴ്‌സ് അസോസിയേഷന്‍ ഇരിട്ടി മേഖല

അടിക്കടിയുണ്ടാകുന്ന പേപ്പര്‍ വിലവര്‍ധനവിന് പരിഹാരം കാണണമെന്ന് കേരളാ പ്രിന്റേഴ്‌സ് അസോസിയേഷന്‍ ഇരിട്ടി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു


 ഇരിട്ടി :അടിക്കടിയുണ്ടാകുന്ന പേപ്പര്‍ വിലവര്‍ധനവിന് പരിഹാരം കാണണമെന്ന് കേരളാ പ്രിന്റേഴ്‌സ് അസോസിയേഷന്‍ ഇരിട്ടി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു
I വിലവര്‍ധനവിന് പരിഹാരം കാണണമെന്ന് കേരളാ പ്രിന്റേഴ്‌സ് അസോസിയേഷന്‍ ഇരിട്ടി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. പേപ്പറിന്റെ അസംസ്‌കൃത വസ്തുക്കളുടെയും ക്രമാതീതമായ വിലവര്‍ധനവ് മൂലം ഈ മേഖലയില്‍ ഏറെ ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് പി.വി.പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എന്‍.ജെ.ജോഷി അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി, പ്ലസ്ടൂ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ  സാന്‍ജോസ് ജോഷി, സാന്ദ്ര മരിയ ജോഷി, റോസ് മരിയ, അഞ്ജന വിനേശന്‍, അബിന്‍ ജോണ്‍, കെ.വി.നിഹാരിക എന്നിവരെ നിരീക്ഷകന്‍ എം.പി.പ്രദീപ്കുമാര്‍ അനുമോദിച്ചു. ജില്ലാ സെക്രട്ടറി കെ.ഇ.ഷാദുലി, മേഖലാ സെക്രട്ടറി പി.പുരുഷോത്തമന്‍, ട്രഷറര്‍ കെ.അശോകന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ശ്രീധരന്‍, എന്‍.ജെ.രാജിച്ചന്‍, മേഖലാ ജോ. സെക്രട്ടറി വി.കെ.വിനേശന്‍, വൈസ് പ്രസിഡന്റ് ഇ.കെ.അജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: എന്‍.ജെ.ജോഷി (പ്രസിഡന്റ്), ഇ.കെ.അജയകുമാര്‍ (വൈസ് പ്രസിഡന്റ്), കെ.അശോകന്‍ (സെക്രട്ടറി), ജോണ്‍സി സെബാസ്റ്റ്യന്‍ (ജോ. സെക്രട്ടറി), വി.കെ.വിനേശന്‍ (ട്രഷറര്‍).