അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പി ജയരാജന്‍
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പി ജയരാജന്‍

കണ്ണൂര്‍ : അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സിബിഐ ഡയറക്ടര്‍ കത്ത് നല്‍കി. സിപിഎം നേതാവ് പി ജയരജാന്‍. കോണ്‍ഗ്രസ് നേതാവ് ബിആര്‍എം ഷഫീറിന്റെ് പരാമാര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് പി ജയരാജന്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയത്.

കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ബി ആര്‍എം ഷഫീര്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസ് സംബന്ധിച്ച് പരാമര്‍ശം നടത്തിയത്. കേസില്‍ പി ജയരാജനടക്കമുളള നേതക്കാളെ പ്രതിചേര്‍ക്കുന്നത് കെ സുധാകാരന്‍ ഇടപ്പെട്ടന്നായിരുന്നു പരമാര്‍ശം . കേസില്‍ 32ാം പ്രതിയാണ് പി ജയരാജന്‍.

കള്ളക്കേസില്‍ കുടുക്കിയെന്ന കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം പുറത്തുവന്നെന്നും വീഡിയോ ദൃശ്യങ്ങളും പരാതിക്കൊപ്പം നല്‍കി. രാഷ്ട്രീയമായ വേട്ടായടലാണെന്നും രാഷ്ട്രീയ സ്വാധീനവും ഭരണ സ്വാധീനവും ദുരുപയോഗം ചെയ്തെന്നും പി ജയരാജന്‍ പറഞ്ഞു.

അതേസമയം കേസില്‍ പ്രതിപട്ടികിയില്‍ നിന്ന് ഒഴിവാക്കണമെന്ന വിടുതല്‍ ഹര്‍ജി സിബിഐ കോടതിയുടെ പരിഗണനിയിലിരിക്കെയാണ് ഇങ്ങനെ ഒരു നീക്കം പി ജയരാജന്‍ നടക്കുന്നത്. പി. ജയരാജനും ടി.വി രാജേഷും നല്‍കിയ വിടുതല്‍ ഹര്‍ജി ഓഗസ്റ്റ് 21ന് എറണാകുളം സി.ബി.ഐ സ്പെഷ്യല്‍ കോടതി പരിഗണിക്കുക.