
കണ്ണൂർ : കണ്ണൂര്‍ നഗരത്തിലെ സ്റ്റേഡിയം കോര്‍ണര്‍ പരിസരത്ത് നിന്ന് മധ്യവയസ്‌കനെ മര്‍ദിച്ച് പണം കവര്‍ന്നതായി പരാതി.
വെളളിയാഴ്ച്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം. മമ്പറത്തിനടുത്തെ ഓടക്കടവ് സ്വദേശി അബ്ദുള്‍റഹ്‌മാനെയാണ് മര്‍ദിച്ച് പണം കവര്‍ന്നത്. പേഴ്‌സില്‍ ഉണ്ടായിരുന്ന 15000 രൂപ മോഷണം പോയെന്ന് അബ്ദുള്‍ റഹ്‌മാന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രണ്ടുമാസങ്ങള്‍ക്കു മുന്‍പ് സ്‌റ്റേഡിയം കോര്‍ണറില്‍ ചരക്കുലോറി ഡ്രൈവര്‍ കുത്തേറ്റു മരിച്ചിരുന്നു. കേളകം മണത്തണ സ്വദേശിയായ ജിന്റോയാണ് മരിച്ചത്. ഈ കേസിലെ മൂന്ന് പ്രതികള്‍ റിമാന്‍ഡില്‍. നാടിനെ നടുക്കിയ ഈ സംഭവത്തിനു ശേഷം കണ്ണൂര്‍ നഗരത്തില്‍ പൊലിസ് സുരക്ഷ ശക്തമാക്കിയിരുന്നുവെങ്കിലും വീണ്ടും അക്രമം നടന്നിരിക്കുകയാണ്.