കെ.എസ്.ആര്‍.ടി.സി.യുടെ നാലമ്പല തീര്‍ത്ഥാടന യാത്ര

കെ.എസ്.ആര്‍.ടി.സി.യുടെ നാലമ്പല തീര്‍ത്ഥാടന യാത്ര

ജൂലൈ 21 ന് രാവിലെ 10 മണിക്ക് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് കാടാമ്പുഴ ദേവീ ക്ഷേത്രം, ഗുരുവായൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തി ഗുരുവായൂരില്‍ താമസിച്ച് 
രണ്ടാമത്തെ ദിവസം പുലര്‍ച്ചെ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌നസ്വാമി ക്ഷേത്രം എന്നിവ ദര്‍ശനം നടത്തി രാത്രി എട്ട് മണിയോടു കൂടി കണ്ണൂരില്‍ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര. 
ഒരാള്‍ക്ക് 1,510 രൂപയാണ് ചാര്‍ജ്. ബുക്കിങ്ങിന് 8089 463 675, 9496 131 288.