ഡെങ്കിപ്പനി: ചേര്‍ത്തലയില്‍ എട്ടു വയസ്സുകാരി മരിച്ചു


ലിങ്ക്ബേസ് ഓൺലൈൻ മീഡിയയിൽ നിങ്ങളുടെ പരസ്യങ്ങൾ ഉൾപ്പെടുത്തുവാൻ ബന്ധപ്പെടുക (click here) - Linkbase@Developer
ഡെങ്കിപ്പനി: ചേര്‍ത്തലയില്‍ എട്ടു വയസ്സുകാരി മരിച്ചു


പനി മൂര്‍ഛിച്ചതോടെ ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക മാറ്റിയിരുന്നുവെങ്കിലും ഇന്നലെ രാത്രിയോടെ മരണമടയുകയായിരുന്നു.

ചേര്‍ത്തല: സംസ്ഥാനത്ത് ഒരു ഡെങ്കിപ്പനി മരണം കൂടി. പനിബാധിച്ച് ചികിത്സയിലായിരുന്ന എട്ടു വയസ്സുകാരി ഇന്നലെ രാത്രി മരണമടഞ്ഞു. ചേര്‍ത്തല മരുത്തോര്‍വട്ടം ശ്രീവരാഹത്തില്‍ ലാപ്പള്ളി മഠം മനോജ്-രോഹിണി ദമ്പതികളുടെ മകള്‍ സാരംഗി ആണ് മരിച്ചത്.

വെള്ളിയാകുളം ഗവ.എല്‍.പി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. പനി ബാധിച്ച് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പനി മൂര്‍ഛിച്ചതോടെ ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക മാറ്റിയിരുന്നുവെങ്കിലും ഇന്നലെ രാത്രിയോടെ മരണമടയുകയായിരുന്നു.