ചാവശ്ശേരി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു.

ചാവശ്ശേരി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു.
ഇരിട്ടി:  സാങ്കേതിക രംഗത്തെ പുത്തന്‍മാറ്റമുള്‍കൊണ്ട് കൊണ്ടുള്ള വിപ്ലവകരമായമുന്നേറ്റമാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത് ഉണ്ടായികൊണ്ടിരിക്കുന്നതെന്ന് ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു. ചാവശ്ശേരി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കിഫ്ബി ഫണ്ടുപയോഗിച്ച് മൂന്ന് കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിവര വിസ്‌ഫോടനത്തിന്റെ യുഗത്തില്‍ ഉത്തമ വിജ്ഞാന സമൂഹത്തെ സൃഷ്ടിക്കാന്‍ കലാലയങ്ങളില്‍ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കുട്ടികളിലുണ്ടാകുന്ന ജിജ്ഞാസയാണ് അറിവന്വേഷണത്തിന്റെ സ്രോതസ്സെന്നും ജിജ്ഞാസയെ തല്ലി കെടുത്തുന്ന പ്രവണതകള്‍ അധ്യാപകരുടെയോ രക്ഷിതാക്കളുടോയോ ഭാഗത്ത് നിന്ന് ഉണ്ടായികൂടെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ സണ്ണിജോസഫ് എം എല്‍ എ അധ്യക്ഷനായി. നഗരസഭാ അധ്യക്ഷ കെ. ശ്രീലത, വൈസ് ചെയര്‍മാന്‍ പി.പി. ഉസ്മാന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എ.കെ. രവീന്ദ്രന്‍, പി.കെ. ബല്‍ക്കീസ്, കെ. സോയ, ഇന്‍ക്കല്‍ കോ ഓഡിനേറ്റര്‍ ഷക്കീര്‍, ഡി ഡി ഇ വി.എ. ശശീന്ദ്രവ്യാസ്, ഇ. സി. വിനോദ്, നഗരസഭ കൗണ്‍സീലര്‍ വി. പുഷ്പ, വി. ശശി, പ്രന്‍സിപ്പാള്‍ വി.എസ്. വിനോദ്, പ്രധമാദ്ധ്യാപകന്‍ ഹരീന്ദ്രന്‍ കൊയിലോടന്‍, വി.രാജീവന്‍, എം.ശ്രീന,കുമാരി സാന്ത്വനകൃഷ്ണ, വി.വിനോദ്കുമാര്‍, കെ.വി. രാമചന്ദ്രന്‍, കെ.പി. ഷീജ, ജാഫര്‍ കുനിയില്‍, കെ.പി. പത്മനാഭന്‍, സ്റ്റാഫ് സെക്രട്ടറി വി.വി. വിനോദ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. 13 മുറികളുള്ള കെട്ടിടത്തിന്റെയും ആധുനിക സൗകര്യങ്ങളോട് കൂടിയ കിച്ചന്‍ കം ഡൈനിംങ് ഹാളിന്റെയും സ്‌റ്റേജിന്റെയും പ്രവൃത്തിയാണ് കിഫ്ബി ഫണ്ടുപയോഗിച്ച് പൂര്‍ത്തീകരിച്ചത്.