മാനന്തവാടി-കണ്ണൂർ വിമാനത്താവളം റോഡ്; പേരാവൂർ ബൈപ്പാസിന്റെ അതിരുകല്ലിടൽ തുടങ്ങി

മാനന്തവാടി-കണ്ണൂർ വിമാനത്താവളം റോഡ്; പേരാവൂർ ബൈപ്പാസിന്റെ അതിരുകല്ലിടൽ തുടങ്ങി

പേരാവൂർ : മാനന്തവാടി-കണ്ണൂർ വിമാനത്താവളം നിർദ്ദിഷ്ട നാലുവരിപ്പാതയുടെ പേരാവൂർ ബൈപ്പാസിന്റെ അതിരുകല്ലിടൽ തുടങ്ങി. കൊട്ടംചുരം ഭാഗത്ത് നിന്നാണ് അതിരുകല്ലിടൽ തുടങ്ങിയത്.

കൊട്ടംചുരം മുതൽ പേരാവൂർ തെരു വരെ 2.525 കിലോമീറ്റർ ദൂരത്തിലുള്ള സമാന്തരപാതയുടെ അതിരുകല്ലിടുന്ന പ്രവർത്തിയൊഴികെ ബാക്കിയുള്ള റോഡിന്റെ അതിരുകല്ലുകൾ മാസങ്ങൾക്കു മുൻപ് സ്ഥാപിച്ചിരുന്നു.

പേരാവൂർ ബൈപ്പാസിന്റെ അതിരുകല്ലുകൾ സ്ഥാപിക്കാത്തതിനെതിരെ കഴിഞ്ഞേ ദിവസം വാർത്ത നൽകിയിരുന്നു