മണിപ്പൂർ കലാപം; എൽ.ഡി.എഫ്. ജനകീയ കൂട്ടായ്മ നടത്തി

മണിപ്പൂർ കലാപം;   എൽ.ഡി.എഫ്. ജനകീയ കൂട്ടായ്മ നടത്തി


ഇരിട്ടി: എൽ.ഡി.എഫ്. പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിപ്പുരിനെ രക്ഷിക്കുക എന്ന സന്ദേശമുയർത്തി ഇരിട്ടിയിൽ ജനകീയ കൂട്ടായ്മ നടത്തി. സി.പി.ഐ.കൺട്രോൾ കമ്മീഷൻ ചെയർമാൻ സി.പി.മുരളി ഉദ്ഘാടനം ചെയ്തു.നാസിസത്തിന്റെയും ഫാസിസത്തിന്റെയും നരേന്ദ്രമോദി മുഖമാണ് ആദ്യം ഗുജറാത്തിലും ഇപ്പോൾ മണിപ്പൂരിലും കാണുന്നതെന്ന് ആദ്ദേഹം ആരോപിച്ചു. മോദി ലോകത്തിന് മുന്നിൽ ഇന്ത്യയുടെ മുഖം വികൃതമാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം  കെ ശ്രീധരൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ, എൽ.ഡി.എഫ് നേതാക്കളായ വി.ജി.പത്മനാഭൻ, കെ. മനോഹരൻ, അഡ്വ.എം.രാജൻ, കെ.സക്കീർ ഹുസൈൻ, ബാബുരാജ് പായം, സി.എം.ജോർജ്ജ്, അപ്പച്ചൻ മാലോത്ത്,  അജയൻ പായം, കെ.സി.ജോസഫ്, ബാബുരാജ് ഉളിക്കൽ, കെ.സി.ജേക്കബ് മാസ്റ്റർ എന്നിവർ സംസാരിച്ചു.