ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾപ്ലസ് വൺ പ്രവേശനോത്സവം

ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ
പ്ലസ് വൺ പ്രവേശനോത്സവം
ഇരിട്ടി: ഇരിട്ടി ഹയർ സെക്കണ്ടറി സ്‌കൂൾ  ഒന്നാംവർഷ വിദ്യാർഥികളുടെ പ്രവേശനോത്സവവും നിർദ്ധന കുടുംബാംഗങ്ങളിലെ വിദ്യാർത്ഥികൾക്കായി എൻഎസ്എസ് യൂണിറ്റ് നടപ്പിലാക്കുന്ന 'കൂടെ' പഠനോപകരണ സഹായ വിതരണ പദ്ധതിയും ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പി.പി. ജയലക്ഷ്മി അധ്യക്ഷയായി.  പ്രിൻസിപ്പാൾ കെ.ഇ. ശ്രീജ മുഖ്യ ഭാഷണം നടത്തി. വിമുക്തി ക്ലബ്ബ് കൺവീനർ മേഘ്ന റാം ലഹരിവിരുദ്ധ ക്ലാസ് നടത്തി. പി ടി എ പ്രസിഡണ്ട് സന്തോഷ് കോയിറ്റി, പ്രധാനാധ്യാപിക ഷൈനി യോഹന്നാൻ, സീനിയർ അധ്യാപകരായ എം. പുരുഷോത്തമൻ, കെ.വി. സുജേഷ് ബാബു, കെ.ജെ. ബിൻസി എന്നിവർ സംസാരിച്ചു.