തൊഴിലുറപ്പ്തൊഴിലാളിയായ സ്ത്രീ പാലത്തിൽ നിന്നും തോട്ടിലേക്ക് വീണു മരിച്ചുതൊഴിലുറപ്പ്തൊഴിലാളിയായ സ്ത്രീ പാലത്തിൽ നിന്നും തോട്ടിലേക്ക് വീണു മരിച്ചു
തളിപ്പറമ്പ് :  പട്ടുവം അരിയിലെ കള്ളുവളപ്പിൽ നാരായണി (78)  ആണ് മരിച്ചത്.
ചൊവാഴ്ച രാവിലെ നാട്ടി പണിക്ക് വയലിലേക്ക് പോകുമ്പോൾ വീട്ടിന് സമീപത്തെ തോട് കടക്കുന്നതിനിടയിൽ മരപാലത്തിൽ നിന്നും വഴുതി തോട്ടിലേക്ക് വീഴുകയായിരുന്നു.


കൂടെ കൃഷിപണിയെടുക്കുന്നവർ നാരായണിയെ കാണാത്തതിനെ തുടർന്ന് അന്വേക്ഷിച്ചപ്പോഴാണ് പാലത്തിന് സമീപം കുടയും ചെരിപ്പും കണ്ടെത്തിയത്.
തളിപ്പറമ്പ് പോലിസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം ആ ശുപത്രിയിലേക്ക് മാറ്റി.
ഭർത്താവ്: 
പരേതനായ ഒതേനൻ.
മക്കൾ: 
രമ, ബാബു, രാജീവൻ .