പള്ളിയിൽ നമസ്ക്കാരത്തിനിടെ മോഷണം; സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതോടെ പ്രതി പിടിയിൽ

പള്ളിയിൽ നമസ്ക്കാരത്തിനിടെ മോഷണം; സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതോടെ പ്രതി പിടിയിൽ


മലപ്പുറം: മലപ്പുറത്ത് പള്ളിയിൽ നമസ്ക്കാരത്തിനിടെ മോഷണം. മൊബൈൽ ഫോണാണ് മോഷണം പോയത്. സംഭവത്തിൽ പ്രതി പിടിയിലായി. നെന്മാറ സ്വദേശി ഷംസുദ്ദീൻ ആണ് പിടിയിലായത്. തിങ്കളാഴ്ച ഉച്ചക്ക് ശേഷം 4.45 നാണ് സംഭവം. തിരുനാവായ രാങ്ങാട്ടൂർ ജുമാ മസ്ജിദിൽ നമസ്ക്കാരത്തിനിടെ യുവാവിന്റെ മൊബൈൽ ഫോൺ പ്രതി മോഷ്ടിക്കുകയായിരുന്നു. ഈ ഫോൺ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പൊലീസ് പിടിയിലായത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. തിരൂരിലെ മാര്‍ക്കറ്റിൽ ഫോൺ വിൽക്കാൻ എത്തിയപ്പോൾ കടയിലെ ജീവനക്കാരാണ് പ്രതിയെ തിരിച്ചറിഞ്ഞത്.