ഉളിക്കൽ നീതി ബിൽഡിങ് മെറ്റീരിയൽ മെഗാഷോറൂം ഉദ്‌ഘാടനം ചെയ്തു

ഉളിക്കൽ  നീതി ബിൽഡിങ് മെറ്റീരിയൽ മെഗാഷോറൂം ഉദ്‌ഘാടനം ചെയ്തുഉളിക്കൽ: ഇരിട്ടി സഹകരണ റൂറൽ ബാങ്കിൻ്റെ ഉളിക്കൽ  നീതി ബിൽഡിങ് മെറ്റീരിയൽ മെഗാഷോറൂം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് കാമ്പസ് ഇന്റസ്ട്രിയൽ പാർക്കുകൾ സ്ഥാപിക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്ന് മന്ത്രി പറഞ്ഞു. ഇതിലൂടെ നമ്മുടെ കുട്ടികൾക്ക് നാട്ടിൽ തന്നെ തൊഴിൽ ചെയ്യാൻ കഴിയുന്ന അവസരം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.  സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ കമ്പ്യൂട്ടർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. സഹകരണസംഘം ഡെപ്യൂട്ടി രജിസ്ട്രാർ പ്രദോഷ്‌കുമാർ നിക്ഷേപ സ്വീകരണം നടത്തി. ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എസ്. ലിസ്സി, ആയിഷ ഇബ്രാഹീം, ബേബി തോലാനി, ചാക്കോ പാലക്കലോടി, പി.എ. നോബിൻ, പി. വിനീത, ടി. ജയശ്രീ, കെ. രമേശൻ, സക്കീർ ഹുസ്സൈൻ, ജോസഫ് ആഞ്ഞിലിത്തോപ്പിൽ, എ. അഹമ്മദ്‌കുട്ടി ഹാജി, കെ. ആർ. ലിജുമോൻ, കെ.ആർ. രജിമോൻ, ബാബുരാജ് ഉളിക്കൽ, പി.കെ. ശശി, പി. ടി. സുജാത എന്നിവർ സംസാരിച്ചു. പ്രസിഡൻ്റ് കെ. ശ്രീധരൻ സ്വാഗതവും സെക്രട്ടറി വി. രവി നന്ദിയും പറഞ്ഞു.