
ഇരിട്ടി .മാരക ലഹരിമരുന്നായ75 ഗ്രാം എംഡി എം.എ പിടികൂടിയ സംഭവത്തിലെ മുഖ്യ സൂത്രധാരനെ പോലീസ് പിടികൂടി.ഉളിയിൽചാളപ്പറമ്പ് സ്വദേശി കിഴക്കോട്ടിൽ ഹൗസിൽ ജിനീഷിനെ (28)യാണ് ഇരിട്ടി സ്റ്റേഷൻ പോലീസ്ഇൻസ്പെക്ടർ കെ.ജെ.വിനോയിയും കണ്ണൂർ റൂറൽപോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്.ഇക്കഴിഞ്ഞ ജൂൺ 15 നാണ് ഇരിട്ടിയിൽ വെച്ച് വിൽപനക്കായി എത്തിച്ച75 ഗ്രാം മാരക ലഹരിമരുന്നായ എംഡി എംഎ പോലീസ്പിടികൂടിയത്. പോലീസ്
നടത്തിയ
ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് മുഖ്യ പ്രതിയെ പിടികൂടിയത് .
മലയോരമേഖലയിലെ ലഹരി വിതരണത്തിന്റെ പ്രധാന കണ്ണിയാണ് പിടിയിലായ ജിനീഷ് എന്ന് പോലീസ് അറിയിച്ചു. പോലീസ് സംഘത്തിൽ
സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷിഹാബുദീൻ , ബിജു
ഷിജോയ് , നിജീഷ് ,
ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും ഉണ്ടായിരുന്നു