വയനാട്ടില്‍ പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകവേ യുവതി ആംബുലൻസിൽ പ്രസവിച്ചു


ലിങ്ക്ബേസ് ഓൺലൈൻ മീഡിയയിൽ നിങ്ങളുടെ പരസ്യങ്ങൾ ഉൾപ്പെടുത്തുവാൻ ബന്ധപ്പെടുക (click here) - Linkbase@Developer
വയനാട്ടില്‍ പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകവേ യുവതി ആംബുലൻസിൽ പ്രസവിച്ചു


വയനാട്: കൽപ്പറ്റ തിരുനെല്ലിയിൽ ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു. തിരുനെല്ലി മാന്താനം കോളനിയിലെ വിജയന്റെ ഭാര്യ ബീനയാണ് വ്യാഴാഴ്ച രാവിലെ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ആംബുലൻസിൽ പ്രസവിച്ചത്.

ഇന്ന് രാവിലെ ഒൻപതരയോടെയാണ് ബീനയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ഇതിനെ തുടർന്ന് അടിയന്തരമായി ആശുപത്രിയിലെത്തിക്കാൻ അപ്പപ്പാറ കുടുംബരോഗ്യ കേന്ദ്രത്തിലെ ആംബുലൻസും ആരോഗ്യ പ്രവർത്തകരും വീട്ടിൽ എത്തുകയായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു പ്രസവം.

Also read-വയറുവേദനയുമായി എത്തിയ യുവതി ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ചു

ആംബുലൻസിൽ ഉണ്ടായിരുന്ന നഴ്സ് ബെറിൻ വാഹനത്തിൽ വച്ച് തന്നെ അടിയന്തര ശുശ്രൂഷ നൽകി. തുടർന്ന് സമീപത്തെ അപ്പപ്പാറ പിഎച്ച്സിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകുകയായിരുന്നു. തുടർന്ന് അമ്മയെയും കുഞ്ഞിനേയും മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും നിലവിൽ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ബീനയുടെ മൂന്നാമത്തെ പ്രസവമാണിത്.