നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു

നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച്  യുവാവ് മരിച്ചു

ബത്തേരി : നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച്  യുവാവ് മരിച്ചു. ഒരാൾക്ക് പരിക്ക് . മൂലങ്കാവ് കൊട്ടനോട് കാര രാജന്റെ മകൻ ഷാംജിത്ത് ( 19 ) ആണ് മരിച്ചത് ഒപ്പമുണ്ടായിരുന്ന മലവയൽ നീലമാങ്ങ കോളനിയിലെ സനൽ ജി ( 20 ) ക്ക് ഗുരുതരപരിക്കേറ്റു.ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയി ലേക്ക് റഫർ ചെയ്തു . മരണപ്പെട്ട ഷാംജിത്തിന്റെ മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി .