കരയാറ്റ് ജോളിയുടെ വീട്ടുമുറ്റത്തെത്തിയ ആനക്കൂട്ടം മുറ്റത്തുണ്ടായിരുന്ന വീട്ടുസാധനങ്ങൾ നശിപ്പിച്ചു. വീട്ടിന് സമീപമുണ്ടായിരുന്ന വാഴകൾ ചവിട്ടിയരച്ച് കൂമ്പും തണ്ടുമെല്ലാം തിന്നു. വനം, റവന്യൂ വകുപ്പ് അധികൃതരും കർഷകരുടെ ദുരവസ്ഥയിൽതിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതിയുണ്ട്. റോഡിലൂടെ നടക്കാൻ പോലും ആളുകൾ ഭയപ്പെടുന്നു. കളക്ടർക്ക് പരാതിനൽകാൻ ഒരുങ്ങുകയാണ് കർഷകർ.