കണ്ണൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണവുമായി ഒരാൾ എയർപോർട്ട് പോലീസിന്റെ പിടിയിൽ


കണ്ണൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണവുമായി ഒരാൾ എയർപോർട്ട് പോലീസിന്റെ പിടിയിൽ


മട്ടന്നൂർ : ദുബായിൽ നിന്നും  എത്തിയ  കോഴിക്കോട്,
കുറിഞ്ഞാലിയോട്, മുയിപ്ര സ്വദേശി കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് വഴി കളിപ്പാട്ടങ്ങളിൽ  കടത്താൻ ശ്രമിച്ച 899.96 ഗ്രാം  സ്വർണം കണ്ണൂർ എയർപോർട്ട് പോലീസ് പിടികൂടി.  മനാഫ്  എന്നയാളെ ആണ് പോലീസ് പിടികൂടിയത്.എയർപോർട്ടിൽ  നിന്ന് പുറത്തിറങ്ങിയ  ഇയാളെ പോലീസ് നിരീക്ഷിക്കുകയായിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ സംശയംതോന്നിയതിനെ തുടർന്ന് പോലീസ് പരിശോധന നടത്തിയതിൽ കളിപ്പാട്ടങ്ങളിൽ ഒളിപ്പിച്ചു വെച്ച നിലയിൽ സ്വർണം കണ്ടെത്തുകയായിരുന്നു